വിദ്യാരംഗം കലാ-സാഹിത്യ വേദി ഉൽഘാടനവും ചാക്ക്യാർകൂത്തും

OLYMPUS DIGITAL CAMERA

വിദ്യാരംഗം കലാ-സാഹിത്യ വേദി ഉൽഘാടനവും ചാക്ക്യാർകൂത്തുംപൊതിയിൽ നാരായണ ചാക്ക്യാർ നിർവഹിച്ചു

OLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERAOLYMPUS DIGITAL CAMERA

പൊതിയില്‍ ചാക്യര്‍ ദൃശ്യഭാവങ്ങളുമായി വേദിയിലെത്തിയപ്പോള്‍ പാഠപുസ്തകത്തിലെ കൂത്ത് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. പൂമാല ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പൊതിയില്‍ നാരായണ ചാക്യാര്‍കൂത്ത് അവതരിപ്പിച്ചത്. കുലശേഖരവര്‍മ്മ എഴുതിയ സുഭദ്രധനജ്ഞയം നാടകത്തിലെ ഭാഗങ്ങളാണ് അവതരിപ്പിച്ചത്. പത്താം ക്ലാസിലെ മുറിഞ്ഞപ്പേരിയും ചോറും എന്ന പാഠത്തിലെ ഭാഗങ്ങളാണ് കൂത്തായി അവതരിപ്പിച്ചത്. ധര്‍മ്മപുത്ര മഹാരാജവിന്റെയടുത്ത് അഭിമാനിയും ഉന്നതകുല ജാതനുമായ ബ്രാഹ്മണന്‍ തന്റെ ദാരിദ്രാവസ്ഥ നേരിട്ട് പറയാതെ ചോറിന്റെ സ്ഥാനം മുറിഞ്ഞപ്പേരി കൈയടിക്കിയിരിക്കുകയാണെന്ന സൂചനയിലൂടെ പറയുന്നതാണ് കഥാസന്ദര്‍ഭം. സമൂഹത്തിലെ പട്ടിണിയെയും ഭൂമികൈയ്യേറ്റത്തെയും ഭാഷാധിപത്യത്തെയും സരസമായി ആനുകാലിക സംഭവങ്ങളുമായി ബന്ധിപ്പിച്ച് ചക്യാര്‍ അവതരിപ്പിച്ചത് കുട്ടികള്‍ക്ക് രസംപകര്‍ന്നു. അമ്പലങ്ങളില്‍ മാത്രം അവതരിപ്പിക്കുന്ന തനത് കാലരൂപമായ കൂത്ത്. കൂടിയാട്ടത്തില്‍ നിന്ന് ഉതിര്‍ന്നുവന്ന ഏകാഭിനയ സംസ്കൃത നാടകരൂപമാണിത്.സാമൂഹ്യ പ്രശ്നങ്ങളെ വിമര്‍ശനാത്മകമായും പരിഹാസത്തേടെയും അവതരിപ്പിക്കുന്ന ഈ കലാരൂപം ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ ബിജി രവികുമാര്‍ ഉദ്ഘാടനം ചെയ്തു. നാരായണ ചാക്യാരെ ഹെഡ്മാസ്റ്റര്‍ പി പ്രേമജ പൊന്നാടയണിയിച്ച് ആദരിച്ചു. പിടിഎ പ്രസിഡന്റ് ശശികുമാര്‍ കിഴക്കേടം, പി എന്‍ സന്തോഷ് സ്വാഗതവും പി ബി രാധിക നന്ദിയും പറഞ്ഞു.

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: