രക്ഷിതാക്കളുടെ ഉല്‍പന്ന പ്രദര്‍ശനവും കലാമേളയും

n4പൂമാല: ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികാഘോഷ ഭാഗമായി സംഘടിപ്പിച്ച പി.ടി.എ കലാമേളയും രക്ഷിതാക്കളുടെ ഉല്‍പന്ന പ്രദര്‍ശന-വിപണന സ്റ്റാളും പുതുമയായി.
ആദിവാസി മേഖലയില്‍നിന്നുള്ള രക്ഷിതാക്കള്‍ അവരുടെ തനത് തൊഴിലും അതിന്‍െറ ഉല്‍പന്നങ്ങളായ വിവിധ ഗാര്‍ഹിക ഉപകരണങ്ങളും കരകൗശല വസ്തുക്കളും പ്രദര്‍ശനത്തിന് ഒരുക്കിയിരുന്നു.
രണ്ട് ദിവസങ്ങളിലായി നടന്ന പ്രദര്‍ശനത്തിന് ഈറ്റയും മുളയും ഉപയോഗിച്ചുള്ള പാത്രങ്ങളും എലിക്കെണികള്‍, അമ്പും വില്ലും അളവുപാത്രങ്ങളും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വേറിട്ട അനുഭവമായി.
പാഴ്വസ്തുക്കള്‍ ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കള്‍, തേന്‍, കുടുംബശ്രീകളുടെ സോപ്പുകള്‍, ക്ളീനിങ് പൗഡറുകള്‍ തുടങ്ങിയവ പ്രദര്‍ശന സ്റ്റാളില്‍ ഒരുക്കിയിരുന്നു. സമഗ്ര വിദ്യാഭ്യാസ വികസനം പ്രാദേശിക സഹകരണത്തോടെ എന്ന ലക്ഷ്യവെച്ച് രക്ഷിതാക്കളുടെ ഇടപെടലും കൂട്ടായ്മയും പിന്തുണയും വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് ഇതിനുപിന്നില്‍.
മേളയില്‍ രക്ഷിതാക്കളും അധ്യാപകരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പി.ടി.എ കലാമേളയുടെ ഉദ്ഘാടനം ബ്ളോക് മെംബര്‍ എം. മോനിച്ചനും പ്രദര്‍ശന സ്റ്റാളിന്‍േറത് ബിന്ദു ദിലീപും വാര്‍ഷിക സമ്മേളനം ബിജി രവികുമാറും ഉദ്ഘാടനം ചെയ്തു.
സമ്മാനദാനം ജനമൈത്രി പൊലീസ് എസ്.ഐ രാജനും നിര്‍വഹിച്ചു. ശശികുമാര്‍ കിഴക്കേടത്തിന്‍െറ അധ്യക്ഷതയില്‍ കൂടിയ യോഗത്തിന് പി.എന്‍. വിശ്വനാഥന്‍ സ്വാഗതവും വി.വി. ഷാജി നന്ദിയും പറഞ്ഞു.


 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: