സ്പെല്ലിംഗ് ബീ – ഇംഗ്ളീഷ് പഠനപദ്ധതി പൂമാലയില്‍

bee

പൂമാല ഗവ. ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ കളിത്തട്ട് വിദ്യാപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഇംഗ്ളീഷ് ഭാഷാപഠന പരിപാടിയായ “സ്പെല്ലിംഗ് ബീ “(SPELLING BEE) ക്ക് തുടക്കം. ഭാഷയെ അറിയുക-ആശയങ്ങളിലൂടെ….വാക്കുകളിലൂടെ. അക്ഷരങ്ങളിലൂടെ ആംഗലേയ ഭാഷയെ അടുത്തറിയാന്‍ കുട്ടികളെ സജ്ജമാക്കുന്ന ഒരു വേദി പൂമാല ഗവ. ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ഒരുങ്ങുന്നു. വാക്കുകളെ സൃഷ്ടിക്കുന്ന അക്ഷരങ്ങളെ ക്രമമായി ചിട്ടപ്പെടുത്താന്‍ ഒരു ഒത്തുചേരല്‍ അതാണ്  “സ്പെല്ലിംഗ് ബീ “. അന്യഭാഷയോട് എന്നും തോന്നുന്ന അപരിചിതത്വം മാറ്റി ആഗോളഭാഷയെ കൈപ്പിടിയിലാക്കാന്‍ സഹായിക്കുന്ന ഒരു പഠന പ്രവര്‍ത്തനം എന്ന നിലയ്ക്കാണ് ഇതിന് തുടക്കം കുറിക്കുന്നത്. വാക്കുകളെ പല വിഭാഗങ്ങളായി തിരിച്ച് ലളിതമായവയില്‍ നിന്നും സങ്കീര്‍ണമായവയിലേക്ക് സ്വയമറിയാതെ ഒരു യാത്ര. അക്ഷരങ്ങള്‍ മന:പാഠമാക്കി വാക്കുകള്‍ എഴുതി വരുന്ന പരമ്പരാഗത ശൈലിയില്‍ നിന്നും വ്യത്യസ്തമായി വിവിധ പ്രവര്‍ത്തനങ്ങളിലൂടെ വാക്കുകളെ തിരിച്ചറിയാന്‍ സ്പെല്ലിംഗ് ബീ ..കുട്ടികളെ സഹായിക്കുന്നു. ഒന്നുമുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള മുഴുവ്ന്‍ കുട്ടികളും ജനുവരി 15 നു നടക്കുന്ന ഒന്നാം ഘട്ടത്തില്‍ പങ്കെടുക്കും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: