പിടിഎ അവാര്‍ഡ്: സര്‍ക്കാര്‍ സ്കൂളുകളെ അവഗണിച്ചു

തൊടുപുഴ: വിദ്യാഭ്യാസവകുപ്പിന്റെ പിടിഎ അവാര്‍ഡ് നിര്‍ണയത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്കൂളുകളെയും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളെയും അവഗണിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളെ ഒരുപോലെ പരിഗണിക്കുന്ന കീഴ്വഴക്കം അധികൃതര്‍ മാറ്റി. അവാര്‍ഡ് നിര്‍ണയകമ്മിറ്റിയുടെ പക്ഷപാത നിലപാട് മൂലമാണ് സ്വകാര്യ സ്കൂളുകളിലെ പിടിഎകള്‍ക്ക് ഏകപക്ഷീയമായി അവാര്‍ഡ് ലഭിക്കാനിടയായതെന്നും ആക്ഷേപമുണ്ട്. ഒരു അക്കാദമിക വര്‍ഷത്തില്‍ ഓരോ സ്കൂളിലും നടന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും വിലയിരുത്താന്‍ അവാര്‍ഡ് നിര്‍ണയകമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല. സ്വതന്ത്രമായി കാര്യങ്ങളെ കാണുകയും വിദ്യാലയപ്രവര്‍ത്തനങ്ങളെ ഗൗരവമായി സമീപിക്കുകയും ചെയ്യുന്ന വിധികര്‍ത്താക്കളുടെ പാനല്‍ അവാര്‍ഡ് നിര്‍ണയത്തിന് ആവശ്യമാണെന്നിരിക്കെ തട്ടിക്കുട്ടി ഒരുക്കുന്ന അവാര്‍ഡ് നല്ലനിലയിലുള്ള പിടിഎ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാര്‍ സ്കൂളുകളുടെ പിടിഎ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ സഹായമോ സൗകര്യങ്ങളോ ചെയ്യുന്നില്ല. രക്ഷാകര്‍ത്താക്കളുടെ കാര്യമായ സഹകരണത്തോടെയാണ് പിടിഎ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ നടക്കുന്നത്. വസ്തുത ഇതായിരിക്കെ സ്വകാര്യ സ്കൂളുകളേക്കാള്‍ മെച്ചപ്പെട്ട നിലയിലേക്ക് സര്‍ക്കാര്‍ സ്കൂളുകളെ ഉയര്‍ത്തിക്കൊണ്ടുവരുന്ന പിടിഎകളെ അവമതിക്കുന്ന നടപടികളാണ് അവാര്‍ഡ് നിര്‍ണയത്തില്‍ നിഴലിച്ചത്.സ്കൂളിന്റെ അക്കാദമികമികവ് വര്‍ധിപ്പിക്കുക, കുട്ടികള്‍ക്ക് സ്കൂളില്‍ സൗഹൃദപരമായ അന്തരീക്ഷമൊരുക്കുക, പൊതുപിന്തുണയോടെ വിദ്യാലയം നിലനിര്‍ത്തുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്കൂള്‍ പിടിഎകള്‍ സര്‍ക്കാര്‍ മേഖലയില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവാര്‍ഡിന് അര്‍ഹമായ വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മറ്റ്സ്കൂളുകള്‍ക്ക് മാതൃകയാക്കാനും മികവുറ്റവ പൊതുസമൂഹത്തില്‍ അവതരിപ്പിക്കാന്‍ അവസരങ്ങള്‍ നല്‍കാനും വിദ്യാഭ്യാസ അധികാരികള്‍ തയ്യാറാവുന്നില്ലെന്ന്് പൂമാല ട്രൈബല്‍ സ്കൂള്‍ പിടിഎ പ്രസിഡന്റ് ശശികുമാര്‍ ആരോപിക്കുന്നു.വിദ്യാഭ്യാസ സ്ഥാപനത്തിലെ മികവുറ്റ പിടിഎ പ്രവര്‍ത്തനം ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ മാത്രമല്ലെന്ന് പൂമാല ഗവണ്‍മെന്റ് ട്രൈബല്‍ സ്കൂള്‍ പിടിഎ ചൂണ്ടിക്കാട്ടു – 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: