പൂമാല ഗവ.സ്‌കൂള്‍ അവധിയാഘോഷങ്ങള്‍ സമാപിച്ചു

പൂമാല:ഗവ.ട്രൈOLYMPUS DIGITAL CAMERAബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കളിത്തട്ട് വിദ്യാപദ്ധതിയുടെ ഭാഗമായി നടന്നുവന്ന അവധിക്കാല ആഘോങ്ങള്‍ പ്രാദേശിക പഠനോത്സവത്തോടെ മേത്തൊട്ടിയില്‍ സമാപിച്ചു. പത്തുദിവസത്തോളമായി മേത്തൊട്ടിയില്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പഠനോത്സവം നടന്നു. ചിത്രരചന, സംഗീതം, ഇംഗ്ലീഷ് ഭാഷാപഠന പ്രവര്‍ത്തനങ്ങള്‍, രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സുകള്‍ തുടങ്ങിയവ പഠനോത്സവത്തിന്റെ ഭാഗമായി നടന്നു. കഴിഞ്ഞ രണ്ടുമാസമായി സ്‌കൂളില്‍ OLYMPUS DIGITAL CAMERAവിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിലുള്ള സാമൂഹ്യസുരക്ഷായാത്ര. കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ രക്ഷിതാക്കളും പൊതുജനങ്ങളുമായി സംവേദിക്കുന്നതിനുവേണ്ടിയാണ് സാമൂഹ്യസുരക്ഷായാത്ര നടത്തിയത്.

മേത്തൊട്ടി, കൂവക്കണ്ടം, നടയനാല്‍ തുടങ്ങിയ ആദിവാസിമേഖലകളിലൂടെയായിരുന്നു യാത്ര. കൂടാതെ സ്‌കൂളില്‍ എല്‍.പി., യു.പി. വിഭാഗം കുട്ടികള്‍ക്കായുള്ള ഐ.ടി. പരിശീലനം. അന്താരാഷ്ട്ര ജലസഹകരണ വര്‍ഷാചരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍-ഒരു വര്‍ഷം നീണ്ടു നില്കുന്ന പഠനപ്രവര്‍ത്തനങ്ങളാണ് തയ്യറാക്കിയിരിക്കുന്നത്. ജലസംരക്ഷണ ബോധവത്കരണം, പ്രാദേശിക ജലസംരക്ഷണ മാതൃകകള്‍ രൂപപ്പെടുത്തുക, ജലപത്രം, ജലസംരക്ഷണ മാതൃകകള്‍, കൂട്ടായ്മകള്‍ തുടങ്ങിയ വിഷയങ്ങളെ ജലവര്‍ഷ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.

അവധിയാഘോഷ സമാപനത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികള്‍, രക്ഷിതാക്കളും കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ച തിരുവാതിര, സംഘഗാനം, ആദിവാസി കലാരൂപങ്ങളായ കമ്പ്കളി, പരിശമുട്ടുകളി തുടങ്ങിയവ നടന്നു. വിവിധ ക്ലാസുകള്‍ക്ക് ഡയറ്റ് ലക്ചറര്‍ രമേഷ്, അബ്ദുള്‍ നാസര്‍, പി.ടി. സബീന.കെ.എച്ച്., ജോയി ആന്റണി ജോണ്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: