കുട്ടികളുടെ സുരക്ഷക്ക് മുന്നറിയിപ്പായി സ്കൂള് മാപ്പിങ്

map1പൂമാല: ഗവ. ട്രൈബല്‍ സ്കൂള്‍ കളിത്തട്ട് വിദ്യാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ സുരക്ഷാ മാപ്പിങ് ശ്രദ്ധേയമായി. കുട്ടികള്‍ വീട്ടില്‍നിന്ന് പുറപ്പെട്ട് സ്കൂളിലെത്തി തിരിച്ച് വീട്ടിലെത്തുന്നത് വരെയുള്ള യാത്രയിലെ കാഴ്ചകള്‍ മാപ്പില്‍ രേഖപ്പെടുത്തുകയായിരുന്നു. മലിനീകരണം, വിജന പ്രദേശങ്ങള്‍, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍, റോഡിലെ അപകട വളവുകള്‍, കിണറുകള്‍, ഭീഷണി ഉയര്‍ത്തുന്ന ട്രാന്‍സ്ഫോര്‍മറുകള്‍ തുടങ്ങി കുട്ടിക്ക് യാത്രയില്‍ ഉണ്ടായേക്കാവുന്ന അപകട സാധ്യതകളെക്കുറിച്ച മുന്നറിയിപ്പുകളാണ് സുരക്ഷാ മാപ്പിങ്ങിലൂടെ ലഭിച്ചത്. സ്കൂളില്‍ സംഘടിപ്പിച്ച സുരക്ഷാ മാപ്പിങ് സെമിനാറില്‍ എക്സൈസ്, ഹെല്‍ത്ത്, ഡയറ്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരും രക്ഷിതാക്കളും പങ്കെടുത്തു.
സാമൂഹികശാസ്ത്ര പഠനത്തിന് പുതിയൊരു രീതിശാസ്ത്രം നടപ്പാക്കിയ സുരക്ഷാ മാപ്പിങ് കുട്ടികളില്‍ തന്‍െറ പ്രദേശത്തെ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ ഉപകരിച്ചെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ വിലയിരുത്തി. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അതിന് പൊതുസമൂഹത്തിന്‍െറ പിന്തുണ ഉണ്ടാകണമെന്നും വിവിധ വകുപ്പ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. മാപ്പിങ്ങില്‍ ലഭിച്ച വിവരങ്ങള്‍ ഗ്രാമപഞ്ചായത്തിന് നല്‍കാനും ബോധവത്കരണ ക്ളാസുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവ സംഘടിപ്പിക്കാനും സുരക്ഷാ മാപ്പിങ് കൂടുതല്‍ മേഖലയില്‍ വ്യാപിപ്പിക്കാനും  തീരുമാനിച്ചു. കണ്‍വീനര്‍ വി.വി. ഷാജി മാപ്പിങ് പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയറ്റ് ലെക്ചററര്‍ ടി.കെ. രത്നഭായി മോഡറേറ്ററായിരുന്നു. ടി. ഗോപകുമാര്‍, ടി.കെ. പ്രഭാകരന്‍, കെ. അംബിക, ലൂസി എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്‍റ് ശശികുമാര്‍ കിഴക്കേടത്തിന്‍െറ അധ്യക്ഷതയില്‍ കൂടിയ സെമിനാറിന് പി.ടി. അബ്ദുന്നാസര്‍ സ്വാഗതവും പി.എന്‍. വിശ്വനാഥന്‍ നന്ദിയും പറഞ്ഞു{madhymam news}.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: