ആദിവാസി ഗ്രാമം ഒളിമ്പിക്സ് ആരവത്തില്

വിശ്വമാനവികതയുടെ കായിക മഹോത്സവത്തിന് ലണ്ടനില്‍ ആരവം ഉയരുമ്പോള്‍ ആദിവാസി ഗ്രാമവും ഗ്രാമവാസികളും ഇത് പഠനോത്സവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. പഠന- പഠനേതര പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന നിലവാരത്തില്‍തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പൂമാല ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒളിമ്പിക്സിന്റെ സന്ദേശം മുഴുവന്‍ ആളുകളിലും എത്തിക്കാനും കുട്ടികളുടെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കി മാറ്റാനും വിപുലമായ പരിപാടികള്‍ തയ്യാറാക്കിയിരിക്കുന്നത്. പൂമാല ഒളിമ്പിക്സിന്റെ തുടക്കം കുറിച്ച് മാര്‍ച്ച് ഫാസ്റ്റോടുകൂടിയാണ് പരിപാടി ആരംഭിച്ചത്. അഞ്ച് ഭൂഗോളങ്ങളെ പ്രതിനിധീകരിച്ച് 150 കുട്ടികള്‍ ചേര്‍ന്ന് സ്കൂള്‍ ഗ്രൗണ്ടില്‍ അഞ്ച് വളയങ്ങള്‍ തീര്‍ക്കുകയും വിവിധ കായിക വിസ്മയങ്ങള്‍ ഒരുക്കുകയും ചെയ്തു. മുഴുവന്‍ ക്ലാസുകളിലും ഒളിമ്പിക്സ് പതാകകള്‍ ഉയര്‍ത്തി. ഒളിമ്പിക്സ് സന്ദേശങ്ങളും പ്രദര്‍ശനങ്ങളും കുട്ടികളുടെ നേതൃത്വത്തില്‍ ഒരുക്കുകയും ചെയ്തു. വരുംദിവസങ്ങളില്‍ ഓരോ ദിവസവും നടക്കുന്ന കായിക മത്സരങ്ങളുടെ പ്രദര്‍ശനകളികള്‍ സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് വിജയപ്രഖ്യാപനങ്ങളും നടത്തും. ഒളിമ്പിക്സ് ക്വിസ്, ആല്‍ബം നിര്‍മാണം, വാര്‍ത്താ പ്രദര്‍ശനം തുടങ്ങിയ വിവിധ പരിപാടികള്‍ 27 മുതല്‍ ആഗസ്ത് 15വരെ സംഘടിപ്പിക്കും. ഒളിമ്പിക്സ് പരിപാടികള്‍ ഒരുക്കുന്നതിലൂടെ കായിക മാമാങ്കം നാടിനും തലമുറയ്ക്കും പരിചയപ്പെടുത്തുന്നതിനുപുറമെ കായികമേഖലയിലേക്ക് കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കാനും പ്രചോദനം നല്‍കാനും കഴിയുമെന്ന് സ്കൂളില്‍ നടക്കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഐടി കോ-ഓര്‍ഡിനേറ്റര്‍ വി വി ഷാജി പറഞ്ഞു. സ്കൂള്‍ പ്രധാനാധ്യാപകന്‍ പി ടി അബ്ദുള്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശശികുമാര്‍ കിഴക്കേത്തടം അധ്യക്ഷനായി(deshabhimani)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: