സര്‍ഗവായനക്ക് തുടക്കമായി

നൂറുദിന സര്‍ഗവായന പൂമാലയില്‍ ആരംഭിച്ചു. ഐടി വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ ആശയങ്ങള്‍ക്ക് അംഗീകാരം നേടിയ പൂമാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടപ്പാക്കിവരുന്ന കളിത്തട്ട് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ആയിരം പുസ്തകങ്ങള്‍ നൂറ് കുട്ടികള്‍ക്കായി നൂറുദിന സര്‍ഗവായന ആരംഭിച്ചത്. കുട്ടികളില്‍ വായനശീലവും സര്‍ഗശേഷിയും വളര്‍ത്തുന്നത് ലക്ഷ്യമിട്ടുകൊണ്ട് വിവിധങ്ങളായ പരിപാടികളാണ് സര്‍ഗവായനയോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. വായനയില്‍ പങ്കെടുക്കുന്ന ഓരോ കുട്ടിയും പത്ത് പുസ്തകങ്ങള്‍ വീതം നിര്‍ബന്ധമായും വായിക്കണം. കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്ന കുട്ടികള്‍ക്കും മികച്ച വായനാകുറിപ്പ് തയ്യാറാക്കുന്നവര്‍ക്കും സമ്മാനങ്ങള്‍ നല്‍കും. രചനാക്യാമ്പുകള്‍, സാഹിത്യകാരന്‍മാരുമായുള്ള അഭിമുഖം, സാഹിത്യ പഠനയാത്ര തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളാണ് സര്‍ഗവായനയിലൂടെ നടക്കുന്നത്. വായനദിന പ്രചാരണത്തിന്റെ ഭാഗമായി നൂറു കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കൂട്ടവായന സ്കൂള്‍ ക്യാമ്പസില്‍ നടത്തി. വിദ്യാഭ്യാസ മേഖലയില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന പൂമാല സ്കൂളില്‍ സാഹിത്യ ശില്‍പ്പശാലയിലൂടെ രൂപപ്പെടുത്തിയ കവിതാസമാഹാരം “പൂമാല്യം” പ്രസിദ്ധീകരിച്ചതും ശ്രദ്ധേയമായിരുന്നു.

2 Comments (+add yours?)

  1. philip
    Jul 11, 2012 @ 08:50:06

    അവതരണം ഫൈന്‍

    Reply

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: