അവധിക്കാലത്ത് അറിവിന്റെ ലോകം തുറന്ന് പൂമാല സ്കൂള്

അവധിക്കാലം അറിവിന്റെ അത്ഭുതലോകം തുറക്കാന്‍ “”നോളജ് ഫെസ്റ്റുമായി പൂമാല ഒരുങ്ങുന്നു.  പഠന-പഠനേതര പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍തന്നെ ശ്രദ്ധേയമായ പൂമാല ഗവ. ട്രൈബല്‍ സ്കൂളിലാണ് അവധിക്കാലത്ത് അറിവിന്റെ ജാലകം തുറക്കുന്ന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളിലും രക്ഷിതാക്കളിലും വായനശീലം വളര്‍ത്തുന്നതിലും കംപ്യൂട്ടര്‍ പഠനത്തിലൂടെ മുഴുവന്‍ പേര്‍ക്കും ഐസിടി സാക്ഷരത എത്തിക്കുക എന്നതുമാണ് നോളജ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഐടി കോ-ഓര്‍ഡിനേറ്റര്‍ വി വി ഷാജി പറഞ്ഞു. 1000 പുസ്തകം 100 നൂറുദിന സര്‍ഗവായനയിലൂടെ വായിക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ വായിച്ച പുസ്തകങ്ങളെ അധികരിച്ച് വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കും. പുസ്തകങ്ങള്‍ വായിക്കുന്നതിനൊപ്പം മറ്റ് കുട്ടികളെക്കൊണ്ടും തങ്ങള്‍ വായിച്ച പുസ്തകങ്ങള്‍ വായിപ്പിക്കണം. ഇങ്ങനെ മറ്റ് കുട്ടികളെക്കൊണ്ട് പുസ്തകങ്ങള്‍ കൂടുതല്‍ വായിപ്പിക്കുന്ന കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കും. വായിക്കുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഓരോ കുട്ടികള്‍ക്കും പ്രത്യേക കാര്‍ഡുകളും തയ്യാറാക്കി നല്‍കി. വായനക്കൂട്ടം പൂര്‍ത്തിയാകുമ്പോള്‍ നോളജ് ഫെസ്റ്റ് പഠനകോണ്‍ഗ്രസും നടക്കും. ഗണിതശാസ്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള ഗണിത കളരികള്‍ പ്രാദേശിക സംഘാടകസമിതികള്‍ പ്രവര്‍ത്തിക്കുന്ന മേത്തൊട്ടി, കൂവക്കണ്ടം, തടിയനാല്‍ എന്നിവിടങ്ങളില്‍ നടക്കും. നോളജ് ഫെസ്റ്റ് ഏപ്രില്‍ ഒന്‍പതിന് വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ രാമനും ഗണിതശാസ്ത്ര വര്‍ഷാചരണം മെയ് 22 ന് കൊച്ചിന്‍ സര്‍വകലാശാല അധ്യാപകന്‍ ഡോ. നാരായണനും ഉദ്ഘാടനം ചെയ്യും. അവധിക്കാല പരിപാടികള്‍ തയ്യാറാക്കുന്നതിന് രക്ഷിതാക്കളുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. 150ലധികം രക്ഷിതാക്കള്‍ പങ്കെടുത്ത യോഗം നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ചര്‍ച്ചകള്‍ നടത്തിയത്. പിടിഎയുടെ പ്രവര്‍ത്തനം, അക്കാദമിക് പ്രവര്‍ത്തനം, സ്കൂള്‍ പ്രവര്‍ത്തനത്തിലെ പൊതുസമീപനം, പാഠ്യേതര പ്രവര്‍ത്തനം എന്നീ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് അവധിക്കാല പ്രവര്‍ത്തനം. ഇതിന്റെ തുടര്‍ച്ചയായാണ് അടുത്ത അധ്യായനവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. വിദൂര സ്ഥലങ്ങളില്‍നിന്നും സ്കൂളിലെത്തുന്ന കുട്ടികളുടെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ അധ്യാപകരടങ്ങിയ സംഘം കുട്ടികളുടെ വീടുകളില്‍ നടത്തിയ പര്യടനം പുതുമയാര്‍ന്നതായി. ആയിരത്തിലധികം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: