SSLC

S.S.L.C വിജയ ശതമാനം 95% (74-4)

ആയിരം പുസ്തകങ്ങള്‍ …നൂറു കുട്ടികള്കായി….ഒരുക്കുന്ന ,നൂറു ദിന സര്‍ഗ വായനയുടെ ഉല്‍ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ്‌ കോഴിമല നിര്‍വഹിക്കുന്നു

പൂമാല ഗവ: ഹയര്‍ സെക്കണ്ടറി കെട്ടിടം ജലവിഭവ വകുപ്പ് മന്ത്രി ശ്രീ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

More

ഹയര്‍ സെക്കണ്ടറിയ്ക്ക് പുതിയ കെട്ടിടം

        2012 ഏപ്രില്‍ 26 ന് ബഹു: ജലവിഭവ വകുപ്പ് മന്ത്രി ശ്രീ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യുന്ന പൂമാല ഗവ: ഹയര്‍ സെക്കണ്ടറി കെട്ടിടം

ഐ സി റ്റി സാക്ഷരതാ പരിപാടി

കമ്പ്യൂട്ടര്‍ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന “അമ്മമാരും കുഞ്ഞുങ്ങളും.”(സാക്ഷരതാ പരിപാടിയില്‍ നിന്നൊരു ദൃശ്യം)

news

നോളജ്ഫെസ്റ്റിന് തുടക്കമായി (News)

രക്ഷിതാക്കളും വിദ്യാര്‍ഥികളും അവധിക്കാലം വിജ്ഞാനപ്രദമാക്കാന്‍ ഒത്തുകൂടിയ നോളജ് ഫെസ്റ്റിന് തുടക്കമായി. പൂമാല ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അവധിക്കാല പരിപാടിയായ നോളജ് ഫെസ്റ്റിന്റെ ഭാഗമായി ആരംഭിച്ച വിവിധങ്ങളായ പരിപാടികള്‍ക്ക് ചൊവ്വാഴ്ചയാണ് തുടക്കംകുറിച്ചത്. ഐ ടി സാക്ഷരത, സര്‍ഗവായന, പ്രാദേശികോത്സവം, ഗണിതശാസ്ത്ര വര്‍ഷാചരണം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ അവധിക്കാലത്ത് സംഘടിപ്പിക്കും. പ്രാദേശിക സംഘാടകസമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഐടിസി പഠനകേന്ദ്രങ്ങളിലൂടെയാണ് രക്ഷിതാക്കളില്‍ കംപ്യൂട്ടര്‍ കൈകാര്യം ചെയ്യാനുള്ള പ്രാഥമികമായ അറിവുകള്‍ നല്‍കുക. രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കുന്ന പ്രാദേശിക ഉത്സവങ്ങള്‍ ,ഗണിതശാസ്ത്രവര്‍ഷാചരണ പരിപാടികള്‍ക്ക് തുടക്കംകുറിച്ച് പ്രവര്‍ത്തനങ്ങള്‍, ഒരുകുട്ടി 100 പുസ്തകം എന്ന ക്രമത്തില്‍ ആയിരം സര്‍ഗവായനകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവധിക്കാലത്ത് പൂമാലയില്‍ ഒരുക്കിയിട്ടുള്ളത്. നോളജ് ഫെസ്റ്റ് രണ്ടാഴ്ചയും അവധിക്കാല പ്രവര്‍ത്തനങ്ങള്‍ രണ്ടുമാസവും നീണ്ടുനില്‍ക്കും. പരിപാടിയുടെ നടത്തിപ്പിന് വിപുലമായ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. നോളജ് ഫെസ്റ്റിന്റെ ഉദ്ഘാടനം വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ രാമന്‍ നിര്‍വഹിച്ചു. സ്കൂള്‍ പ്രവര്‍ത്തന ഡോക്യുമെന്റേഷന്റെ സിഡികള്‍ വൈസ് പ്രസിഡന്റ് എന്‍ വി വര്‍ക്കി നിരപ്പേല്‍ എസ്എസ്എ കോ-ഓര്‍ഡിനേറ്റര്‍മാരായ കെ എന്‍ ശിവദാസ്, ടി ബി മോളി എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. പിടിഎ പ്രവര്‍ത്തനം, ശാസ്ത്രവര്‍ഷം പരിപാടികള്‍, ഇംഗ്ലീഷ്ഫെസ്റ്റ്, പ്രാദേശികോത്സവങ്ങള്‍, കലാപഠനകേന്ദ്രത്തിലെ ചെണ്ടപരിശീലനം, നൃത്തപരിശീലനങ്ങള്‍ എന്നിവയാണ് സിഡിയില്‍ ഉള്ളത്. പഞ്ചായത്തംഗം ബി ജി രവികുമാര്‍ , ഐടി കോ-ഓര്‍ഡിനേറ്റര്‍ വി വി ഷാജി, ശശികുമാര്‍ കിഴക്കേമഠം, പി എന്‍ വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു

ഡോക്യുമെന്‍േറഷന്‍ സി.ഡികളുടെ പ്രകാശനം

സ്‌കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്‍േറഷന്‍ സി.ഡികളുടെ പ്രകാശനംവെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്ത്  വൈസ് പ്രസിഡന്റ് എന്‍.വി.വര്‍ക്കി നിരപ്പേല്‍

‘നോളജ് ഫെസ്റ്റ്’ ആരംഭിച്ചു


ഉദ്ഘാടനംവെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മരാമന്‍  More

അവധിക്കാലത്ത് അറിവിന്റെ വാതായനം തുറക്കാന്‍ പൂമാല സ്‌കൂള്(NEWS)

അവധിക്കാലത്ത് കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും അറിവിന്റെ വാതായനങ്ങള്‍ തുറക്കാന്‍ പൂമാല ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒരുങ്ങി.

‘നോളജ് ഫെസ്റ്റ്’ എന്നു പേരിട്ടിരിക്കുന്ന പരിപാടി തിങ്കളാഴ്ച തുടങ്ങും. പരിപാടിയുടെ ഭാഗമായി ഒരേ സമയം 200 കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും 10 ദിവസം നീളുന്ന കംപ്യൂട്ടര്‍ പരിശീലനം നല്‍കും. സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും രക്ഷിതാക്കളെയും ഐ.സി.ടി സാക്ഷരരാക്കുകയാണ് ലക്ഷ്യം. കൂടാതെ അവരില്‍ വായനശീലം വളര്‍ത്തുകയെന്നതും ലക്ഷ്യമാക്കുന്നു.

വായനശീലം വളര്‍ത്താനായി ‘100 ദിന സര്‍ഗ’വായനയും നടത്തും. ഇതനുസരിച്ച് ഈ അവധിക്കാലത്ത് ഒരു കുട്ടി 100 പുസ്തകങ്ങള്‍ വായിക്കും. വായിച്ച പുസ്തകങ്ങള അധികരിച്ച് വിവിധ പരിപാടികളും നടത്തും.

പുസ്തകം വായിക്കുക മാത്രമല്ല, മറ്റു കുട്ടികളെക്കൊണ്ട്‌വായിപ്പിക്കുകയും വേണം. ഇങ്ങനെ പ്രേരണ നല്‍കുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.

ഗണിതശാസ്ത്ര വര്‍ഷാചരണത്തിന്റെ ആരംഭം കുറിച്ച് ഗണിതകളരി, പ്രദേശിക രക്ഷാകര്‍തൃസൗഹൃദ സമിതികളുടെ നേതൃത്വത്തിലുള്ള പ്രാദേശികോത്‌സവങ്ങള്‍ മേത്തൊട്ടി, കൂവക്കണ്ടം, തടിയനാല്‍ പ്രദേശങ്ങളില്‍ നടക്കും.

പരിപാടിയുടെ ഉദ്ഘാടനം വെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മരാമന്‍ നിര്‍വഹിക്കും. സ്‌കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്‍േറഷന്‍ സി.ഡികളുടെ പ്രകാശനം വൈസ് പ്രസിഡന്റ് എന്‍.വി.വര്‍ക്കി നിരപ്പേല്‍, എസ്.എസ്.എ ബ്ലോക്ക് പ്രോജക്റ്റ് ഓഫീസര്‍ ബിജു തങ്കപ്പന് നല്‍കി നിര്‍വഹിക്കും

Previous Older Entries

Follow

Get every new post delivered to your Inbox.

Join 923 other followers