സര്ക്കാര് സ്കൂളിനു ഹാരമായി ‘പൂമാല്യം’

 പിന്നോക്ക മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിസ്‌മയമായി കവിതയുടെ അക്ഷരപ്പെയ്‌ത്ത്. അധ്യാപകരും വിദ്യാര്‍ഥികളൂം ഭാവനയുടെ തേരിലേരിയപ്പോള്‍ വിരിഞ്ഞതു 29 കവിതയും ഒരു ലേഖനവും.ഇതു ‘പൂമാല്യം’ എന്ന സമാഹാരമായി പ്രകാശനം ചെയ്‌തു. ഇദം പ്രഥമമായാണ്‌ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന്‌ ഇത്തരമൊരു സരംഭം. സമകാലിക പ്രശ്‌നങ്ങളില്‍ ആകുലപ്പെടുന്ന രചനകള്‍…ആയിരത്തില്‍പ്പരം കുട്ടികള്‍ പഠിക്കുന്ന പൂമാല ഗവ.ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണു കവിതയുടെ കൂട്ടപ്പിറവിക്കു സാക്ഷ്യം വഹിച്ചിരിക്കുന്നത്‌. ആറു വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരും രചനയില്‍ പങ്കാളികളായി.

കളിത്തട്ട്‌ വിദ്യാപദ്ധതി -വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃതത്തില്‍ സംഘടിപ്പിച്ച കൂട്ടായ്‌മയിലാണ്‌ ഈ സമാഹാരം രൂപപ്പെട്ടത്‌. കുട്ടികളുടെ സര്‍ഗാത്മകശേഷി വളര്‍ത്തുന്നതിനൊപ്പം ഇതിനു നേതൃതം നല്‍കുന്ന അധ്യാപകരുടെ വായനയും സര്‍ഗശേഷിയും വികസിപ്പിക്കാനുള്ള ബോധപൂര്‍വമായ ഇടപെടലാണ്‌ ഇത്‌. പ്രമുഖ കവി കെ.ആര്‍. രാമചന്ദ്രന്‍ സമാഹാരം പ്രകാശനം ചെയ്‌തു. ലൈബ്രറികൗണ്‍സില്‍ ജില്ലാസെക്രട്ടറി കെ.എം. ബാബു ആദ്യ കോപ്പി ഏറ്റുവാങ്ങി. പ്രസ്‌ക്ലബ്‌ സെക്രട്ടറി സ്‌റ്റീഫന്‍ അരീക്കര അധ്യക്ഷത വഹിച്ചു. വഴിത്തല രവീന്ദ്രന്‍, ശശികുമാര്‍ കിഴക്കേടം, ടി. അജിതകുമാരി, അബ്‌ദുള്‍നാസര്‍ പി.ടി. തുടങ്ങിയവര്‍ പങ്കെടുത്തു. വി.വി. ഷാജി, പി.എന്‍. വിശ്വനാഥന്‍ എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി(Mangalam News)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: