ഐസിടി സാക്ഷരത തീവ്രയജ്ഞം പൂമാല സ്കൂളില് തുടങ്ങി



“ഒരു വീട്ടില്‍ ഒരാള്‍ക്ക് ഐസിടി സാക്ഷരത” പൂമാല സ്കൂളില്‍ തീവ്രയജ്ഞ പരിപാടി ആരംഭിച്ചു. പൂമാല ഗവ. ട്രൈബല്‍ സ്കൂളില്‍ 10 വര്‍ഷമായി നടപ്പാക്കിവരുന്ന ഐടി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഐടി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് തെരഞ്ഞെടുത്ത അഞ്ച് സ്മാര്‍ട് സ്കൂളുകളില്‍ ഒന്നാണ് പൂമാല ട്രൈബല്‍ സ്കൂള്‍ . അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒന്നേകാല്‍ കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വിദ്യാഭ്യാസ വകുപ്പും ഐടി അറ്റ് സ്കൂളും ചേര്‍ന്ന് ഇവിടെ നടപ്പാക്കുന്നത്. മുഴുവന്‍ കുട്ടികള്‍ക്കും ലാപ്ടോപ്പുകള്‍ നല്‍കും. ഇതിന് മുന്നോടിയായാണ് സ്കൂള്‍ പിടിഎ നേതൃത്വത്തില്‍ ഐസിടി ബോധവല്‍ക്കരണ പരിപാടി നടത്തുന്നത്. പൂമാല പ്രദേശത്തും വിവിധ പരിപാടികളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികള്‍ ഐ ടി മേഖലയില്‍ മുന്നേറുമ്പോള്‍ രക്ഷിതാക്കള്‍ക്കും ഐടി രംഗത്ത് പ്രാഥമിക അറിവ് നല്‍കുകയാണ് ലക്ഷ്യം. ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന പൂമാല സ്കൂളില്‍ 500 രക്ഷിതാക്കള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പരിശീലനം നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ട് വര്‍ഷംകൊണ്ട് മുഴുവന്‍ രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കുന്ന വിധത്തിലാണ് പ്രവര്‍ത്തനം ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സ്കൂള്‍ സ്റ്റുഡന്റ്, ഐടി കോ-ഓര്‍ഡിനേറ്റര്‍മാരായിരിക്കും പരിശീലനത്തിന് നേതൃത്വം നല്‍കുക. തുടര്‍ന്ന് രക്ഷിതാക്കളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 75 പേര്‍ക്ക് അധിക പരിശീലനം നല്‍കും. പിന്നീട് രക്ഷിതാക്കള്‍ക്ക് രക്ഷിതാക്കള്‍ എന്ന നിലയില്‍ പരിശീലനം നല്‍കുന്ന സ്ഥിരം റിസോഴ്സ് പേഴ്സണും ഉണ്ടാകും. മേത്തൊട്ടിയിലും കൂവക്കണ്ടത്തും പ്രവര്‍ത്തിക്കുന്ന പ്രദേശിക രക്ഷകര്‍തൃ സൗഹൃദ സമിതിയാണ് ആദിവാസി മേഖലയില്‍ ഐടി സാക്ഷരത പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പ്രായഭേദമെന്യേ എല്ലാവരെയും കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനും സാങ്കേതികവിദ്യാരീതികള്‍ മനസിലാക്കാനും സഹായിക്കുക, പുത്തന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം കുട്ടികളിലും പൊതുസമൂഹത്തിലും സൃഷ്ടിക്കുന്ന അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐടി കോ-ഓര്‍ഡിനേറ്റര്‍ വി വി ഷാജി പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: