പത്തില്പ്പടരം ക്ലബുകളും കളിത്തട്ട് വിദ്യാപദ്ധതികളുമായി പൂമാല സ്‌കൂള്(Janayugom news paper)

തൊടുപുഴ : സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണ ഉത്തരവുകള്ക്ക്േ മുമ്പ് തന്നെ മാതൃകയായി മാറാന്‍ പൂമാല ട്രൈബല്‍ സ്‌കൂളിന് കഴിഞ്ഞു. വൃദ്ധസദനങ്ങളും അനാഥമന്ദിരങ്ങളും അനുദിനം കൂടിക്കൊണ്ടിരിക്കുന്ന കാലത്ത് വാര്ദ്ധ‌ക്യം ഒരു ജീവിതാവസ്ഥയാണ് നമ്മളും വൃദ്ധരാകും ! എന്ന മുദ്രാവാക്യത്തോടെയാണ് സാന്ത്വനം എന്ന വൃദ്ധജന പരിപാലന പരിപാടിക്ക് ആരംഭം കുറിച്ചിട്ടുള്ളത്. രക്ഷിതാക്കളെ വാര്ദ്ധ ക്യത്തില്‍ സംരക്ഷിക്കേണ്ടത് ജന്മബന്ധങ്ങളുടെ ധര്മ്മ്മാണെന്ന് ഈ വിദ്യാലയം ഓര്മ്മികപ്പിച്ചുകൊണ്ടേയിരിക്കുന്നു. സമീപ പ്രദേശങ്ങളിലെ വൃദ്ധജനങ്ങളെ സ്‌കൂളില്‍ എത്തിച്ച് അവരെ ആദരിക്കുന്നതിനും ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് പരിചരണ പരിശീലനം കൊടുക്കുന്നതും ഏറെ ശ്രദ്ധേയമായി
കളിത്തട്ട് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര നിര്മ്മാ ണ പ്രവര്ത്ത്നങ്ങള്ക്ക് തുടക്കം കുറിക്കുന്നതിന് വേണ്ടിയുള്ള അണിയറ പ്രവര്ത്തമനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രവര്ത്തചനക്ഷമമായ പത്തില്പ രം ക്ലബ്ബുകള്‍, കൗമാര കൗണ്സിഗലിംഗ് സൗകര്യം, കുട്ടികളുടെ ആരോഗ്യ രക്ഷയ്ക്ക് ഹെല്ത്ത്ള നേഴ്‌സ് സൗകര്യം, പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികള്ക്ക് പരിചരണം തുടങ്ങി പൂമാല സ്‌കൂള്‍ മറ്റിതര സ്‌കൂളില്‍ നിന്നും വ്യത്യസ്തമാണ്.
കളിത്തട്ട് വിദ്യാ പദ്ധതി വിദ്യാഭ്യാസവകുപ്പ് ഇക്കാലയളവില്‍ ശ്രദ്ധിച്ചു തുടങ്ങി. സര്ക്കാണര്‍ പള്ളിക്കൂടത്തില്‍ നവീകരണം സാധ്യമാകുമെന്ന് പൂമാല ആദിവാസി സ്‌കൂള്‍ കേരളത്തോട് വിളംബരം ചെയ്തു. വിദ്യാഭ്യാസ വകുപ്പും ദൂരദര്ശലനും ചേര്ന്നൊ രുക്കിയ ഹരിതവിദ്യാലയം റിയാലിറ്റിഷോയിലേക്ക് സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെടുന്നത് അങ്ങനെയാണ്. കേരളത്തിലെ ആദിവാസി മേഖലകളിലുള്ള ട്രൈബല്‍ സ്‌കൂളുകളില്‍ നിന്നും വിഭിന്നമായി ആധുനിക വിദ്യാഭ്യാസത്തിന്റെ മറുകരയിലേക്ക് നീന്തിക്കയറിയതാണ് പൂമാല ഗവ: ട്രൈബല്‍ സ്‌കൂളിന്റെ മാതൃക. തല്ഫമലമായി സംസ്ഥാന സര്ക്കാ്ര്‍ പ്രഖ്യാപിച്ച 5 സ്മാര്ട്ട്ാ സ്‌കൂളുകളില്‍ ഒന്നായി പൂമാല സ്‌കൂളിനെ തെരഞ്ഞെടുത്തു. വികസിതമേഖലകളിലുള്ള ഇതര സ്‌കൂളുകളില്‍ നിന്നും വ്യത്യസ്തമായി ഏറ്റവും പിന്നാക്കം നില്ക്കു ന്ന പൂമാല സ്‌കൂളിനു ലഭിച്ച പ്രത്യേക അംഗീകാരം വെല്ലുവിളിയോടെ പൂമാലയിലെ രക്ഷിതാക്കള് ഏറ്റെടുത്തു. സംസ്ഥാനത്ത് ആദ്യമായി നവീകരിച്ച ഐ.സി.ടി.ക്ലാസ്സ് റൂം സമയബന്ധിതമായി സ്ഥാപിച്ചു. നവീകരിച്ച സ്മാര്ട്ട് ക്ലാസ്സ് റൂം ഹൈസ്‌ക്കൂള്തെല വിദ്യാര്ത്ഥിാകള്ക്ക്ധ പഠനത്തിന് തുറന്നു കൊടുത്തത് ഏറെ ശ്രദ്ധപിടിച്ചുപറ്റി. സ്‌കുളില്‍ ഗേള്സ്ക ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകളുടെ നിര്മ്മാഹണവും നടന്നുവരുന്നു.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സ്‌കൂള്‍ വൈദ്യൂതീകരണത്തിനും സമഗ്ര പച്ചക്കറി വികസനത്തിനും പദ്ധതികള്‍ ആവിഷ്‌ക്കരിച്ചപ്പോള്‍ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് കരനെല്കൃിഷിവ്യാപന പദ്ധതിയ്ക്കും കലാപഠനത്തിനും സഹായം നല്കുണന്നു. ത്രിതല തദ്ദേശ സ്ഥാപനങ്ങളെ ഐക്യപ്പെടുത്തി പദ്ധതികള്‍ സ്‌കൂളിനായി ലഭിക്കുന്നതിന് പി.ടി.എ കമ്മറ്റി ശ്രദ്ധയോടെ ശ്രമിക്കുന്നുണ്ട്. മാതൃകാ വിദ്യാലയമായി ഈ സ്‌കൂളിനെ തദ്ദേശ സ്ഥാപനങ്ങള്‍ വീക്ഷിക്കുന്നതു കൊണ്ടാണ് ഈ നേട്ടങ്ങള്‍ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
ഐ.ടി.അറ്റ് സ്‌കൂള്‍ ഓണാവധിയ്ക്ക് നടപ്പാക്കിയ ആനിമേഷന്‍ ക്യാമ്പില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് പൂമാല സ്‌കൂള്‍ ഖ്യാതി നേടി. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷാ പരിശീലന പരിപാടികള്‍, ഗണിതശാസ്ത്ര ക്ലനിക്, ശാസ്‌ത്രോത്സവം, സ്‌കൂള്‍ എക്‌സിവിഷന്‍, കൊമേഴ്‌സ് ഫെസ്റ്റ്, ശാസ്ത്ര സെമിനാറുകള്‍, ക്വിസ്സ് പ്രോഗ്രാമുകള്‍, ചോദ്യോത്തരപ്പെട്ടി, ചോദിക്കൂ പറയാം ,ആഴ്ചക്കൂട്ടംതുടങ്ങി നിരവധി പരിപാടികള്‍ കളിത്തട്ട് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അനുദിനം സ്‌കൂളില്‍ നടന്നു വരുന്നു.
മൂന്ന് മാസത്തിലൊരിക്കല്‍ പി.ടി.എ പൊതുസഭയും, ക്ലാസ്സ് പി.ടി.എ കളും സ്‌കൂള്‍ സ്‌പോര്ട്ടിം ഗ് സമിതി യോഗങ്ങളും, മാതൃ മീറ്റിംഗുകളും, ജനപ്രതിനിധി യോഗങ്ങളും സംഘടിപ്പിച്ച് കളിത്തട്ട് വിദ്യാപദ്ധതി സജീവമാക്കി. പൂമാല സ്‌കൂളിനെ കേന്ദ്രമാക്കി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സര്ക്കാ്ര്‍ എയ്ഡഡ് സ്‌കൂളുകളേയും അംഗന്വാാടികളേയും കോര്ത്തി ണക്കി മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യാനാണ് പി.ടി.എ ലക്ഷ്യമിടുന്നത്. തൃതല സംവിധാനങ്ങളുടെ സഹകരണത്തോടെ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ വിദ്യാഭ്യാസവിപ്ലവം നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക ചര്ച്ചതകള്‍ ഗ്രാമപഞ്ചായത്തുമായി പി.ടി.എ നടത്തിയിട്ടുണ്ട്. 2012 മുതല്‍ 2015 വരെ 3 വര്ഷംോ നീണ്ടു നില്ക്കു ന്ന ജനകീയ വിദ്യാഭ്യാസ പ്രോജക്ടിനുള്ള വിപുലമായ പദ്ധതിയാണ് ആലോചിക്കുന്നത്.
2011-ലെ പ്രവേശനോത്സവം ഇതര സ്‌കൂളുകളില്‍ നിന്നും വ്യത്യസ്ഥമാക്കി സംഘടിപ്പിക്കാന്‍ കഴിഞ്ഞു. പ്രാദേശിക രക്ഷാകത്തൃ സൗഹൃദസമിതികളുടേയും പഠനവീടുകളിലേയും വിദ്യാര്ത്ഥി കളും രക്ഷിതാക്കളും പ്രവേശനോത്സവ വിളംബര ജാഥയില്‍ അണിചേര്ന്നുട. ആദിവാസി കലാരൂപങ്ങളും സ്‌കൂളിലെ കുട്ടികളുടെ ചെണ്ടമേളവും ജാഥയില്‍ മാറ്റുകൂട്ടി. സ്‌കൂളിലെത്തിയ വിളംബരജാഥയെ അദ്ധ്യാപകരും കുട്ടികളും സ്വാഗതഗാനം പാടി വരവേറ്റു. ഗോത്രഗ്രാമമായ പൂമാലയില്‍ വിവിധ വര്ണ്ണ ങ്ങള്‍ വിരിഞ്ഞ പൂമലയായി ഈ പ്രദേശം മാറിയ അനുഭവമായി. അറിവിന്റെ വിതാനത്തിന് ആഴ്ച്ചയില്‍ ഒരിക്കല്‍ സ്‌കൂളിലെ കളിത്തറയില്‍ മുഴുവന്‍ കുട്ടികളും അദ്ധ്യാപകരും ഒത്തുകൂടുന്ന ‘ആഴ്ച്ചക്കൂട്ടം’ കളിത്തട്ടിന്റെ ഭാഗമായി പി.ടി.എ ഒരുക്കിയിട്ടുണ്ട്.
വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ അക്ഷര നക്ഷത്രമായി തിളങ്ങി നില്ക്കു്ന്ന പൂമാല ട്രൈബല്‍ സ്‌കൂളിനെ നേര്ദിമശയിലൂടെ നയിക്കുന്ന പി.ടി.എ പ്രവര്ത്തഭനങ്ങളെ വിലയിരുത്തിയ വിദ്യാഭ്യാസവകുപ്പ് 2011-ലെ ജില്ലാ റവന്യൂജില്ലാ തലങ്ങളിലുള്ള രണ്ട് ക്യാഷ് അവാര്ഡുയകളും പ്രശസ്തി പത്രങ്ങളും നല്കിയിരുന്നു. എങ്കിലും കലാ കായിക മേളകളില്‍ മുന്പവന്തിയില്‍ വരുന്നവരെ അഭിനന്ദിക്കുന്നതുപോലെ വിദ്യാഭ്യാസ മേഖലയില്‍ പുതുമകള്‍ ആവിഷ്‌കരിച്ചും ഐ ടി അവാര്ഡുരകള്‍ നേടിയും ഒന്നാം നിരയിലേക്ക് എത്തിയ ഈ സ്‌കൂളിനെ ജില്ലാ ഭരണകൂടം അര്ഹിരക്കുന്ന പ്രാധാന്യം നല്കില ആദരിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പൂമാല ഗവ: ട്രൈബല്‍ സ്‌കൂള്‍ നല്കുന്ന സമ്മാനമാണ് കളിത്തട്ട് വിദ്യാപദ്ധതി.’
2000 മുതല്‍ തുടര്ച്ച യൊരുക്കി പി.ടി.എ പ്രവര്ത്തആനങ്ങളെ ജനകീയവല്ക്കണരിക്കുന്നതിന് നേതൃത്വം കൊടുത്ത ശശികുമാര്‍ കിഴക്കേടം, വി.വി.ഷാജി, ബിജുമോന്‍ ,പി.എസ് വിശ്വനാഥന്‍, ഹെഡ്മാസ്റ്റര്‍ റ്റി.പി അബ്ദുള്‍ നസീര്‍, പ്രിന്സി‍പ്പാള്‍ റോയ് തോമസ്, ഓമന, ഷീബാ മുഹമ്മദ്, സഫീന, വിനുമോന്‍ ജോസഫ്, കെ താര, മാതൃസമിതി പ്രസിഡന്റ് സുശീല ഗോപി, ദിലീപ് പാച്ചേരില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന മാതൃകാപരമായ പ്രവര്ത്ത നങ്ങള്‍ ആദിവാസി സ്‌കൂളിനെ സംസ്ഥാനത്തെ മികച്ച സ്‌കൂളുകളിലൊന്നായി മാറ്റിയിട്ടുണ്ട്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: