മികച പി.ടി . എ അവാര്‍ഡ്‌ പൂമാല സ്കൂള്‍ കരസ്ഥമാക്കി

ജില്ലയിലെ ഹൈസ്‌കൂളുകളിലെ മികച്ച അധ്യാപക രക്ഷാകര്‍തൃസമിതിക്ക് വിദ്യാഭ്യാസവകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് പൂമാല ഗവണ്മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്. അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പി.ടി.എ.യുടെ ഇടപെടലാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

സുവര്‍ണജൂബിലിയുടെ ഭാഗമായി രൂപപ്പെടുത്തിയ വിദ്യാഭ്യാസ വികസന രേഖയുടെ അടിസ്ഥാനത്തിലാണ് സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍. കളിത്തട്ട് വിദ്യാപദ്ധതി എന്ന പേരില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് ഒരു പൊതുവേദി പ്രവര്‍ത്തിക്കുന്നു. അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ കീഴില്‍ ആദിവാസി മേഖലയിലുള്ള പ്രാദേശിക രക്ഷാകര്‍തൃസമിതികള്‍ പ്രാദേശിക പിന്തുണ നല്‍കുന്നു.

അവധിക്കാലത്തും മറ്റ് അവധിദിവസങ്ങളിലും നടത്തുന്ന പ്രാദേശിക പഠനോത്സവങ്ങള്‍, പഠനവീടുകള്‍, രക്ഷിതാക്കള്‍ക്കും മറ്റുള്ളവര്‍ക്കുമായി നടത്തുന്ന വിവിധ ക്ലാസ്സുകള്‍ എന്നിവ ഇവിടത്തെ പ്രത്യേകതകളാണ്. പത്തുവര്‍ഷമായി കുട്ടികളുടെ എണ്ണവും വിജയശതമാനവും വര്‍ധിച്ചു. കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 98 ശതമാനമാണ് വിജയം. വിദ്യാര്‍ഥികളില്‍ 68 ശതമാനവും ആദിവാസിമേഖലയില്‍ ഉള്ളവരാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി. സ്‌പെഷല്‍ ജൂറി അവാര്‍ഡ് സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്മാര്‍ട്ട്‌സ്‌കൂള്‍ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്‌കൂളുകളില്‍ ഒന്ന് പൂമാലയാണ്. ഒന്നേകാല്‍ കോടി രൂപയുടെ ഐ.ടി. വികസനമാണ് സ്‌കൂളില്‍ നടക്കുന്നതെന്ന് പ്രഥമാധ്യാപകന്‍ ടി.എ.അബ്ദുള്‍നാസര്‍, പ്രിന്‍സിപ്പല്‍ റോയി തോമസ്, പി.ടി.എ. പ്രസിഡന്റ് ശശികുമാര്‍ കിഴക്കേടം, മാതൃസംഗമം പ്രസിഡന്റ് സുശീല ഗോപി എന്നിവര്‍ പറഞ്ഞു.

ജില്ല വിദ്യാഭ്യാസ ഓഫീസര്‍ അനില ജോര്‍ജ്  സ്കൂള്‍ പി.ടി .എ പ്രതിനിതികളും        

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: