മാധ്യമം വാര്‍ത്ത‍

പൂമാല സ്‌കൂളില്‍ ഐ.സി.ടി ക്ലാസ് മുറികള്‍ ഒരുങ്ങുന്നു

Published on Sat, 08/20/2011

പൂമാല: സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്‌കൂളില്‍ ഒന്നായ പൂമാല ഗവ.ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഐ.സി.ടി ക്ലാസ് മുറികളുടെ ഒരുക്കം പൂര്‍ത്തിയാകുന്നു. ഒരു ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും  ഇരിപ്പിടങ്ങളില്‍ ലാപ്‌ടോപ്പുകള്‍ ക്രമീകരിച്ച് വരികയാണ്. സ്ഥിരമായി ക്ലാസ് മുറിയില്‍ ഉറപ്പിച്ചിരിക്കുന്ന എല്‍.സി.ഡി പ്രൊജക്ടര്‍ ഉപയോഗിച്ച് അധ്യാപകര്‍ക്ക് ക്ലാസെടുക്കാം. മുഴുവന്‍ അധ്യാപകര്‍ക്കും  പഠന സഹായികള്‍   അടങ്ങിയ നെറ്റ് ബുക്കുകള്‍ നല്‍കിക്കഴിഞ്ഞു.

സംസ്ഥാനത്ത് അഞ്ച് സ്‌കൂളില്‍  നടപ്പാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നത് പൂമാല സ്‌കൂളിലാണ്. പടിപടിയായി മുഴുവന്‍ ക്ലാസ് മുറിയും ഇത്തരത്തില്‍ രൂപപ്പെടുത്തുകയും മുഴുവന്‍ കുട്ടികള്‍ക്കും ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുകയും ചെയ്യും.   മുഴുവന്‍ ക്ലാസ് മുറിയും ഓഫിസ്, സ്റ്റാഫ് റൂം, ലൈബ്രറി, ലാബുകള്‍ എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്നത് കെല്‍ട്രോണിന്റെ ചുമതലയിലാണ്. കുട്ടികളുടെ ഐ.സി.ടി വികസനത്തോടൊപ്പം രക്ഷിതാക്കളെയും പ്രദേശവാസികളെയും ബോധവത്കരിക്കാനുള്ള ശ്രമത്തിലാണ് പി.ടി.എ കമ്മിറ്റി.തുടര്‍ന്ന് കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വീടുകളില്‍ കൊണ്ടുപോയി ഉപയോഗിക്കുന്നതിനുള്ള സൗകര്യമൊരുക്കും.ഒരു ഐ.സി.ടി ക്ലാസ് മുറിയില്‍ ലാപ്‌ടോപ്പുകള്‍,പ്രോജക്ടര്‍,ക്ലാസ് മുറി ഒരുക്കല്‍ ഉള്‍പ്പെടെ ഏകദേശം പത്ത് മുതല്‍ 12 ലക്ഷം രൂപ വരെ ചെലവ് വരുമെന്ന് ഐ.ടി കോഓഡിനേറ്റര്‍ വി.വി. ഷാജി പറഞ്ഞു.

ആദ്യക്ലാസ് മുറിയുടെ ഭൗതിക സൗകര്യം   ഒരുക്കിയത് പി.ടി.എ കമ്മിറ്റിയാണ്. ഉപകരണങ്ങള്‍ ഐ.ടി അറ്റ് സ്‌കൂള്‍ നല്‍കി. വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേകിച്ച് ഐ.ടി പഠനത്തിലും വ്യാപനത്തിലും വ്യത്യസ്തതകള്‍ രൂപപ്പെടുത്തുകയും അംഗീകാരം നേടിയെടുക്കുകയും ചെയ്ത പൂമാല സ്‌കൂള്‍ ഐ.സി.ടി മേഖലയില്‍ ഇന്റര്‍നാഷനല്‍ തലത്തിലുള്ള വിദ്യാഭ്യാസ കുതിപ്പിന് തയാറെടുക്കുകയാണ്. സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ഒന്നേകാല്‍ കോടിയുടെ ഐ.ടി വികസനമാണ് നടക്കുന്നത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: