പൂമാല ഗവ. ട്രൈബല്‍ സ്കൂളിന് ബ്ലോഗ്

തൊടുപുഴ: ഐ ടി വിദ്യാഭ്യാസരംഗത്ത് കുട്ടികള്‍ക്ക് അറിവുകള്‍ സമ്മാനിച്ച് മുന്നേറുന്ന പൂമാല ഗവണ്‍മെന്റ് ട്രൈബല്‍ സ്കൂളിന് സ്വന്തം ബ്ലോഗ് ഒരുങ്ങുന്നു. “പൂമാല്യം” എന്ന് പേരിട്ടിരിക്കുന്ന ബ്ലോഗ് സ്മാര്‍ട്ട് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി ക്ലാസ് ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും അധ്യാപകര്‍ക്കുമായി സംഘടിപ്പിച്ച ഐസിടി ശില്‍പ്പശാലയിലാണ് തയ്യാറാക്കിയത്. ശാസ്ത്രലോകം, ഗണിതലോകം, ഭാഷാലോകം എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പേജുകളാണ് ബ്ലോഗില്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് സ്കൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍ വി വി ഷാജി അറിയിച്ചു. സ്കൂളില്‍ നടക്കുന്ന വിവിധവിഷയങ്ങളിലുള്ള ക്ലാസ്റൂം പ്രവര്‍ത്തനങ്ങളാണ് ഇതിനൊപ്പം പ്രധാനമായും ഈ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്കൂളിന്റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് ഇതില്‍നിന്ന് ലിങ്കും നല്‍കിയിട്ടുണ്ട്. കുട്ടികളുടെ രചനകള്‍ , ചിത്രങ്ങള്‍ , സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ , വിവിധങ്ങളായ പഠനസഹായബ്ലോഗുകള്‍ എന്നിവ പൂമാല്യം ബ്ലോഗില്‍ ക്രമീകരിക്കും. പത്തുദിവസത്തെ ശില്‍പ്പശാലയില്‍ ഇന്റര്‍നെറ്റ്, ബ്ലോഗ് നിര്‍മാണം, ഇ- മെയില്‍ , പ്രസന്റേഷന്‍ തയ്യാറാക്കല്‍ എന്നിവയിലായിരുന്നു പരിശീലനം നല്‍കിയത്. ഐടി അറ്റ് സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ ദേവരാജന്‍ , ജയന്‍ മാലില്‍ , അധ്യാപകരായ വി വി ഷാജി, പി എന്‍ വിശ്വനാഥന്‍ , ടി അജിതകുമാരി എന്നിവര്‍ ക്ലാസെടുത്തു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: