ആകാശ വിസ്മയമായി “ഗ്രഹ പരേഡ്”

വാനനിരീക്ഷകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ആകാശത്ത് അത്യപൂര്‍വമായ “ഗ്രഹപരേഡ്” ഒരുങ്ങുന്നു. മാനത്ത് വര്‍ണക്കാഴ്ചയൊരുക്കി നാലുഗ്രഹങ്ങളുടെ അത്യപൂര്‍വ സമഗമം നടക്കും. നഗ്നനേത്രംകൊണ്ട് കാണാവുന്ന വിധം ഗ്രഹങ്ങള്‍ ഒരുമാസത്തോളം ദൃശ്യവിസ്മയമൊരുക്കും. ശുക്രന്‍ , വ്യാഴം, ബുധന്‍ , ചൊവ്വ എന്നീ ഗ്രഹങ്ങളാണ് ഈ അപൂര്‍വ വിരുന്നൊരുക്കുന്നത്. ആകാശത്ത് കിഴക്കുഭാഗത്താണ് അത്യപൂര്‍വമായ ഈ “പരേഡ്” അരങ്ങേറുകയെന്ന് പ്ലാനറ്ററി സൊസൈറ്റി ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി എന്‍ രഘുനന്ദന്‍ കുമാര്‍ പറഞ്ഞു. ശുക്രനും വ്യാഴവും പരസ്പരം തൊട്ടുനില്‍ക്കുന്ന പ്രതീതിയുണ്ടാക്കുംവിധം അടുത്തെത്തുമെന്ന് വാനനിരീക്ഷകര്‍ പറഞ്ഞു. ഈ കാഴ്ച ബുധനാഴ്ച രാത്രി ദൃശ്യമായി. ബുധനും ചൊവ്വയും വ്യാഴത്തോട് ഏറെ അടുത്തായി കാണപ്പെടും. ഇനി ഒരുമാസക്കാലം ഈ കാഴ്ചതുടരും. മെയ് 30ന് ഈ ആകാശപരേഡില്‍ ചന്ദ്രനും പങ്കുചേരും.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: