വിജയത്തിലും സ്മാര്ട്ടായി പൂമാല സ്കൂള്

മൂലമറ്റം: വിജയത്തിലും സ്മാര്‍ട്ടായി പൂമാല ഗവ. ട്രൈബല്‍ സ്കൂള്‍ ജില്ലയ്ക്ക് അഭിമാനമാകുന്നു. ഐടി പഠനപ്രവര്‍ത്തനത്തില്‍ സംസ്ഥാന അവാര്‍ഡ് നേടിയ സ്കൂള്‍ എസ്എസ്്എല്‍സി പരീക്ഷയില്‍ 90 കുട്ടികളെ പരീക്ഷയ്ക്കിരുത്തിയതില്‍ നാലുപേര്‍ മാത്രമാണ് പരാജയപ്പെട്ടത്. കളിത്തട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധങ്ങളായ പ്രവര്‍ത്തനമാണ് ഇവിടെ നടന്നുവരുന്നത്. അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന ടീം വിദ്യാര്‍ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ച് വീട്ടിലെ സാഹചര്യങ്ങള്‍ മനസിലാക്കി പഠനപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന് അധ്യാപകര്‍ ശ്രദ്ധിച്ചിരുന്നു. ഇതിന്റെ ഫലമായാണ് കടുത്ത ജീവിത ദുരിതത്തില്‍ ജീവിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളെയടക്കം മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നതെന്ന് കളിത്തട്ട് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അധ്യാപകന്‍ വി വി ഷാജി പറഞ്ഞു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ സഹായിക്കുന്നതിനായി സ്കൂളില്‍ പ്രത്യേക കോച്ചിങ് നല്‍കിയിരുന്നു. രാവിലെയും വൈകിട്ടും അവധിദിവസങ്ങളിലും നേരത്തെ സ്കൂളില്‍ എത്തുന്നതിനും വൈകുന്നേരം താമസിച്ച് സ്കൂളില്‍നിന്ന് പോകുന്നതിലും ഒരു വൈമനസ്യവും കാട്ടാത്ത അധ്യാപകരാണ് സ്കൂളിന്റെ വളര്‍ച്ചയുടെ പ്രധാന ഘടകം. പ്രാദേശികമായി സമിതികള്‍ രൂപീകരിച്ച് പിടിഎയുടെ കീഴില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രാദേശിക രക്ഷാകര്‍തൃസമിതികളാണ് കുട്ടികള്‍ക്ക് ഭക്ഷണത്തിനുള്ള സാധനങ്ങള്‍ സമാഹരിച്ച് നല്‍കുന്നത്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: