08 Jan 2010
by tribalpoomala
in News
സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ഏര് പ്പെടുത്തിയ ഐടിഅവാര്ഡിന് പൂമാലഗവ:ട്രൈബല്സ്കൂള് അര്‍ഹരായി.സ്കൂളിന്റെ ഐടിവിഷന്,ഐടിഅധിഷ്ടിത പ്രവര്‍ത്തനങ്ങള്‍ക്കായി ടെക്നോവികസന സമിതി,അവധിക്കാല കമ്പ്യൂട്ടര്‍ ക്ലാസുകള്‍,കമ്പ്യൂട്ടറിന്റെലോകം പരിചയപ്പെടുത്തുന്നതിനായി രൂപീകരിച്ച പ്രാദേശികസമിതി,അംഗന്‍വാടി അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സമീപസ്ഥലങ്ങളിലെ ആളുകള്‍ക്ക് കമ്പ്യൂട്ടര്‍ പരിചയപ്പെടുത്തല്‍ എന്നീപ്രവര്ത്തനങ്ങള്ക്കാണ് അവാര്‍ഡ്. സ്കൂളിലെഐടിപ്രവര്ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സ്കൂളിന് പ്രത്യേക പുരസ്കാരമായി 1.5 ലക്ഷം രൂപയും ട്രോഫിയും പ്രശംസാപത്രവും നല്‍കുന്നതാണ്. സംസ്ഥാനതല അവാര്‍ഡ് 2010 ജനുവരി 20,21 തിയ്യതികളില്‍ ടെക്നോപാര്‍ക്കില്‍ വെച്ച് നടത്തുന്ന സംസ്ഥാനസ്കൂള്‍ ഐടിമേളയുടെ ഭാഗമായി 20ന് സംഘടിപ്പിച്ചിരിക്കുന്ന ഉല്‍ഘാടന ചടങ്ങില്‍ വച്ച് വിതരണം ചെയ്യുന്നതാണ്.
Like this:
Like Loading...
Related
Previous Previous Post Next Next Post