കൂട്ടായ്മയുടെ ശക്തിയില്‍ സൗഹൃദോത്സവത്തിന് സമാപനം

ഗണിതശാസ്ത്രവര്ഷാഘോഷ തുടക്കം


ഗണിതശാസ്ത്രവര്ഷാഘോഷഉദ്ഘാടനം

പൂമാല: ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗണിതശാസ്ത്ര ക്ളബിന്റെ നേതൃത്വത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗണിതശാസ്ത്ര ആഘോഷ പരിപാടി നടക്കും.

23നു രാവിലെ 11നു വെള്ളിയാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി.വര്‍ക്കി നിരപ്പേല്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഷിപ്പ് ടെക്നോളജി വിഭാഗം തലവന്‍ ഡോ. കെ.പി.നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും. ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് വര്‍ഗീസ്, വാര്‍ഡ് മെംബര്‍ ബിജി രവികുമാര്‍, ശശികുമാര്‍ കിഴക്കേടം എന്നിവര്‍ പ്രസംഗിക്കും.

‘സൗഹൃദോത്സവം’ക്യാമ്പില്‍ ചിത്ര രചന

‘സൗഹദോത്സവം’ മേത്തൊട്ടിയില്‍ വാര്‍ഡ് മെമ്പര്‍ അജിത ബാബു ഉദ്ഘാടനം ചെയ്യുന്നു

More

പൂമാല സ്‌കൂള്‍ ‘സൗഹദോത്സവം’ മേത്തൊട്ടിയില്‍


പൂമാല: ഗവ.ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രാദേശിക രക്ഷാകര്‍തൃ സൗഹൃദ സമിതിയുടെ അവധിക്കാല പരിപാടിയായ ‘സൗഹൃദോത്സവം’ 16 മുതല്‍ 26 വരെ മേത്തൊട്ടിയില്‍ നടക്കും. നാടന്‍പാട്ട്, ചിത്രരചന, കളിക്കോപ്പ് നിര്‍മാണം എന്നിവയിലുള്ള പരിശീലനം, ഗണിതക്കളരി, ഭാഷാകളരി, ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കല്‍, അമ്മമാര്‍ക്കുള്ള ക്ലാസ്സുകള്‍, വൃദ്ധജന കൂട്ടായ്മ, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പഠനവീടുകളിലെ കുട്ടികളും പ്രദേശത്തെ കുട്ടികളും രക്ഷിതാക്കളുമാണ് പങ്കെടുക്കുന്നത്.

പ്രാദേശിക ഉത്സവം മേത്തോട്ടിയില് മെയ് 16 മുതല് 26 വരെ

പ്രീ-പ്രൈമറി” പ്രവേശനോല്‍സവം” മെയ്‌ ഏഴിന്

Previous Older Entries

Follow

Get every new post delivered to your Inbox.