അറിവിന്റെ ചക്രവാളം വികസ്വരമാക്കാന്‍ വഴിയൊരുക്കുന്ന ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ആദ്യാവസാനക്കാരായി. വിജ്ഞാനമേഖലകള്‍ അവസാനിക്കുന്നില്ലെന്നും അറിവ് ആയുധമാണെന്നുമുളള സന്ദേശമാണ് മത്സരം പകര്‍ന്ന് നല്‍കിയത്. അറിവിന്റെ ജാലകങ്ങള്‍ മലര്‍ക്കെ തുറന്ന മത്സരം കുട്ടികളുടെ വിജ്ഞാനതൃഷ്ണയ്ക്ക് ഉദ്ദീപനമന്ത്രമായി. പൂമാല ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തൊടുപുഴ അര്‍ബന്‍ സഹകരണബാങ്ക് ചെയര്‍മാന്‍ എ രാധാകൃഷ്ണന്‍ മത്സരം ഉദ്ഘാടനം ചെയ്തു. വിജഞാനമേഖല വിവിധ രൂപത്തില്‍ വിപുലപ്പെടുമ്പോഴും വര്‍ത്തമാനപത്രങ്ങളുടെ പ്രസക്തി കുറയുന്നില്ലെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. പത്രങ്ങള്‍ വൈജ്ഞാനികമേഖലയില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നതിന് ദേശാഭിമാനി അക്ഷരമുറ്റം മികച്ച മാതൃകയാണെന്നും സംസ്ഥാനതലത്തില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന വിപുലമായ ക്വിസ് മത്സരം ഈ ദിശയിലുള്ള മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോയി വര്‍ഗീസ് അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് ശശികുമാര്‍ കിഴക്കേടം, സീനിയര്‍ അസിസ്റ്റന്റ് ഇ എന്‍ ഓമന സംസാരിച്ചു. ചോദ്യാവലി നിലവാരം പുലര്‍ത്തിയതായി അധ്യാപകരും കുട്ടികളും അഭിപ്രായപ്പെട്ടു. ദേശാഭിമാനി മൂലമറ്റം ഏരിയ ലേഖകന്‍ കെ വി സണ്ണി സ്വാഗതവും കരിമണ്ണൂര്‍ ലേഖകന്‍ കെ പി മധുസൂദനന്‍ നന്ദിയും പറഞ്ഞു.
14 Sep 2012 Leave a Comment
in News





